കൊ​ച്ചി: കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ല​ട​ക്കം മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു പേ​ർ എ​ക്സൈ​സ് പി​ടി​യി​ൽ.

എ​റ​ണാ​കു​ളം എ​ളം​കു​ളം ഐ​ശ്വ​ര്യ ലൈ​നി​ല്‍ പ​ണ്ടാ​തു​രു​ത്തി വീ​ട്ടി​ല്‍ വി​ഷ്ണു പ്ര​സാ​ദ് (29), ഏ​ലൂ​ര്‍ ഡി​പ്പോ സ്വ​ദേ​ശി പു​ന്ന​ക്ക​ല്‍ വീ​ട്ടി​ല്‍ ടോ​മി ജോ​ര്‍​ജ്(35) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. നൈ​ട്രാ​സെ​പാം എ​ന്ന മ​യ​ക്കു മ​രു​ന്നു​മാ​യി​ട്ടാ​ണ് ഇ​വ​രെ എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്.

എ​റ​ണാ​കു​ളം എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് അ​സി. ക​മ്മീ​ഷ​ണ​റു​ടെ സ്‌​പെ​ഷ്യ​ല്‍ ആ​ക്ഷ​ന്‍ ടീ​മി​ന്‍റെ​യും, എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ​യും, എ​ക്‌​സൈ​സ് സ്‌​പെ​ഷ്യ​ല്‍ സ്‌​ക്വാ​ഡി​ന്‍റെ​യും നീ​ക്ക​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

ഇ​വ​രു​ടെ ര​ണ്ട് സ്മാ​ര്‍​ട്ട് ഫോ​ണു​ക​ളും ടോ​മി​യു​ടെ ഇ​രു​ച​ക്ര വാ​ഹ​ന​വും എ​ക്‌​സൈ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ഏ​റെ നാ​ളു​ക​ളാ​യി മ​യ​ക്കു മ​രു​ന്ന് ഗു​ളി​ക​ക​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തി വ​ന്നി​രു​ന്ന ഇ​വ​ര്‍ ഒ​രു​മി​ച്ച് പി​ടി​യി​ലാ​വു​ന്ന​ത് ഇ​ത് ആ​ദ്യ​മാ​ണ്. 'പ​ട​യ​പ്പ ബ്ര​ദേ​ഴ്‌​സ്' എ​ന്ന പ്ര​ത്യേ​ക ത​രം കോ​ഡി​ല്‍ ആ​ണ് ഇ​വ​ര്‍ വ​ന്‍​തോ​തി​ല്‍ മ​യ​ക്കു മ​രു​ന്ന് ഗു​ളി​ക​ക​ള്‍ വി​റ്റ​ഴി​ച്ചി​രു​ന്ന​ത്.