ഇസ്രയേൽ യുദ്ധം: വിമാന സർവീസ് റദ്ദാക്കി എയർ ഇന്ത്യ
Saturday, October 7, 2023 7:48 PM IST
ന്യൂഡൽഹി: ഇസ്രയേൽ-ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസ് റദ്ദാക്കി എയർ ഇന്ത്യ. ഡൽഹിയിൽനിന്നും ടെൽഅവീവിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. സുരക്ഷാ സാഹചര്യം പരിഗണിച്ചാണ് സർവീസുകൾ റദ്ദാക്കിയതെന്ന് എയർ ഇന്ത്യ അറിയിച്ചു.
അതേസമയം ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ഇസ്രയേലിലുണ്ടായ ആക്രമണം ഞെട്ടിക്കുന്നതാണെന്നും പ്രതിസന്ധി നിറഞ്ഞ ഈ സമയത്ത് ഇന്ത്യ ഇസ്രയേലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും മോദി വ്യക്തമാക്കി. എക്സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.