ന്യൂഡല്‍ഹി: ന്യൂസ് ക്ലിക്ക് മാധ്യമസ്ഥാപനത്തിന്‍റെ ഓഫീസില്‍നിന്ന് ഡല്‍ഹി പോലീസ് കൂടുതല്‍ രേഖകള്‍ പിടിച്ചെടുത്തു. മുദ്രവച്ച ഓഫീസ് തുറന്ന് അക്കൗണ്ട്‌സ് രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും കൊണ്ടുപോയെന്ന് ന്യൂസ് ക്ലിക്ക് അധികൃതര്‍ അറിയിച്ചു.

എന്ത് പ്രതിസന്ധിയുണ്ടായാലും മാധ്യമപ്രവര്‍ത്തനം തുടരുമെന്നും സ്ഥാപനവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു. അതേസമയം ന്യൂസ് ക്ലിക്കിനെതിരായ കേസില്‍ കേരളത്തിലും ഡല്‍ഹി പോലീസ് റെയ്ഡ് നടത്തിയിരുന്നു.

ന്യൂസ് ക്ലിക്ക് മുന്‍ ജീവനക്കാരിയായ പത്തനംതിട്ട കൊടുമണ്‍ സ്വദേശി അനുഷ പോളിന്‍റെ വസതിയിലാണ് വെള്ളിയാഴ്ച ഡല്‍ഹി പോലീസ് പരിശോധന നടത്തിയത്. അനുഷയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപും പോലീസ് പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിയെ മാത്രം അറിയിച്ചാണ് പ്രത്യേക അന്വേഷണ സംഘം എത്തിയത്.

അനുഷയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിനുശേഷമാണ് പോലീസ് മടങ്ങിയത്.