ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യതയില്ലെന്നു ഹസന്
Friday, October 6, 2023 10:23 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് മത്സരിക്കാന്‍ അയോഗ്യതയില്ലെന്നു യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ തനിക്ക് ഇപ്പോള്‍ പിടിപ്പതു പണിയുണ്ട്. ഇതിനിടയില്‍ മത്സരത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല.
രാഹുല്‍ ഗാന്ധി പ്രതിനിധീകരിച്ച വയനാട് സീറ്റ് അടക്കം ഒഴിയാന്‍ സാധ്യതയുള്ള സാഹചര്യം മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു യുഡിഎഫ് കണ്‍വീനറുടെ പ്രതികരണം.