ന്യൂസ് ക്ലിക്ക്: കേരളത്തിലും റെയ്ഡ്
Friday, October 6, 2023 8:32 PM IST
പത്തനംതിട്ട: ന്യൂസ് ക്ലിക്കിനെതിരായ കേസിൽ കേരളത്തിലും ഡൽഹി പോലീസിന്റെ റെയ്ഡ്. ന്യൂസ് ക്ലിക്ക് മുൻ ജീവനക്കാരിയായ പത്തനംതിട്ട കൊടുമൺ സ്വദേശി അനുഷ പോളിന്റെ വസതിയിലാണ് ഡൽഹി പോലീസ് പരിശോധന നടത്തിയത്.
അനുഷയുടെ മൊബൈൽ ഫോണും ലാപ്ടോപും പോലീസ് പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിയെ മാത്രം അറിയിച്ചാണ് പ്രത്യേക അന്വേഷണ സംഘം എത്തിയത്.
അനുഷയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിനുശേഷമാണ് പോലീസ് മടങ്ങിയത്.