നദിക്കരയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടാല്‍ തൊടരുത്; ജനങ്ങള്‍ക്ക് സിക്കിം സര്‍ക്കാരിന്റെ മുന്നറിയിപ്പ്
Friday, October 6, 2023 10:16 AM IST
ഗാംഗ്ടോക്ക്: വെള്ളപ്പോക്കമുണ്ടായ ടീസ്ത നദിക്കരയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടാൽ വിവരമറിയിക്കണമെന്ന് ജനങ്ങള്‍ക്ക് സിക്കിം സര്‍ക്കാരിന്റെ നിര്‍ദേശം. വെടിക്കോപ്പുകളും സ്ഫോടകവസ്തുക്കളും കണ്ടാല്‍ തൊടരുതെന്നാണ് മുന്നറിയിപ്പ്.
ബംഗാളില്‍ സ്ഫോടവസ്തു പൊട്ടിത്തെറിച്ച് രണ്ട് പേര് മരിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മിന്നല്‍പ്രളയത്തില്‍ ആര്‍മി ക്യാമ്പിലടക്കം വെള്ളം കയറിയതോടെ സൈനിക വാഹനങ്ങളും ആയുധങ്ങളുമടക്കം ഒലിച്ചുപോയിരുന്നു. 22 സൈനികരെയും കാണാതായി.
ഇതിന് പിന്നാലെയാണ് ടീസ്ത നദിയിലൂടെ ആയുധങ്ങളും വെടിക്കോപ്പുകളും അടക്കം ഒഴുകി വന്നത്. ഇത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അധികൃതരെ വിവരമറിയിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
ബംഗാളില്‍ മോട്ടോര്‍ ഷെല്‍ പൊട്ടിത്തെറിച്ച് രണ്ട് പേര് മരിച്ചിരുന്നു. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നദീതീരത്ത് കിടന്ന വസ്തുക്കള്‍ ഇവര്‍ പെറുക്കുന്നതിനിടെയായിരുന്നു അപകടം.