സാഹിത്യ നൊബേല്‍ നോര്‍വീജിയന്‍ എഴുത്തുകാരന് യോന്‍ ഫോസെയ്ക്ക്
Thursday, October 5, 2023 5:15 PM IST
സ്റ്റോക് ഹോം: 2023ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നോര്‍വീജിയന്‍ എഴുത്തുകാരന് യോന്‍ ഫോസെയ്ക്ക്. ഗദ്യ സാഹിത്യത്തിനും നാടകവേദിക്കും നല്കിയ സംഭാവകള്‍ പരിഗണിച്ചാണ് ഫോസെക്ക് പുരസ്കാരം.
ഫോസെയുടെ നാടകങ്ങളും ഗദ്യങ്ങളും ശബ്ദമില്ലാത്തവരുടെ ശബ്ദമാണെന്ന് നൊബേല്‍ പുരസ്കാര നിര്‍ണയ സമിതി അഭിപ്രായപ്പെട്ടു. നാടകകൃത്ത് തിരക്കഥകൃത്ത് തുടങ്ങിയ മേഖലകളിൽ അദ്ദേഹം തിളങ്ങിയത്.
ഫോസെയ്ക്കിന്റെ 40 ലെറെ നാടകങ്ങൾ വിവിധ രാജ്യങ്ങളിലായി അവതരിപ്പിച്ചിട്ടുണ്ട്. 1989 മുതൽ സജീവമായി സാഹിത്യരംഗത്തുണ്ട്. ഫോസെയ്ക്കിന്റെ 30 ലെറെ രചനകൾ പുറത്തുവന്നിട്ടുണ്ട്. ഇവ 40ലെറെ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
നാടകങ്ങള്‍, നോവലുകള്‍, കവിതാ സമാഹാരങ്ങള്‍, ഉപന്യാസങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, വിവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി കൃതികള്‍ ഫോസെയുടേതായിട്ടുണ്ട്.