കൊ​ച്ചി: പു​തു​വൈ​പ്പി​ലെ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ പ്ലാ​ന്‍റി​ൽ നി​ന്ന് വാ​ത​കം ചോ​ർ​ന്നു. എ​ൽ​പി​ജി​യി​ൽ ചേ​ർ​ക്കു​ന്ന മെ​ർ​ക്കാ​പ്‌​ടെ​ൻ വാ​ത​ക​മാ​ണ് ചോ​ർ​ന്ന​ത്. ഇ​ന്ന് വൈ​കി​ട്ടോ​ടെ​യാ​ണ് സം​ഭ​വം.

വാ​ത​കം ശ്വ​സി​ച്ച് പു​തു​വൈ​പ്പ് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വാ​ത​കം ചോ​രാ​നി​ട​യാ​യ സാ​ഹ​ച​ര്യം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.