യുപിയിൽ കനാലിൽ കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
Tuesday, October 3, 2023 5:27 AM IST
ലക്നോ: ഉത്തര്‍പ്രദേശില്‍ കാണാതാ അഞ്ച് വയസുകാരിയുടെ മൃതദേഹം കനാലില്‍ നിന്നും കണ്ടെത്തി. ഭദോഹിയിലെ ഔരായി പോലീസ് സ്റ്റേഷന് പരിധിയിലുള്ള കനാലില്‍ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ചക് ഇനായത്ത് പ്രദേശവാസിയായ ജയ് പ്രകാശ് വിശ്വകർമ (40), ഭാര്യ ഊർമിൽ (35), മകൾ പൂർവി എന്നിവർ ശനിയാഴ്ച രാത്രി മിർസാപൂരിലെ വിന്ധ്യാചൽ ധാമിൽ നിന്ന് മടങ്ങുമ്പോൾ ഉജാപൂർ കനാലിൽ വീണതായി സർക്കിൾ ഓഫീസർ ഉമേശ്വര് പ്രതാപ് സിംഗ് പറഞ്ഞു.
ഒരു യുവാവും ഒരു പോലീസുകാരനും കനാലിലേക്ക് ചാടി വിശ്വകർമയെയും ഭാര്യയെയും രക്ഷപെടുത്തി. എന്നാൽ കുട്ടിയെ കണ്ടെത്താനായില്ല.
തിരച്ചിലിനായി കനാലിലേക്കുള്ള നീരൊഴുക്ക് നിർത്തിവച്ചിരുന്നു. ഏകദേശം 36 മണിക്കൂറിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് എട്ട് കിലോമീറ്റർ അകലെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.