സാങ്കേതിക തകരാർ; നെടുന്പാശേരിയിൽ എയർ ഇന്ത്യയുടെ ലണ്ടൻ വിമാനം റദ്ദാക്കി
Sunday, October 1, 2023 11:49 PM IST
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യയുടെ ലണ്ടൻ വിമാനം റദ്ദാക്കി.
ഉച്ചയ്ക്ക് രണ്ടിന് ഇവിടെ നിന്ന് യാത്രക്കാരെയും കയറ്റി പുറപ്പെടാനൊരുങ്ങിയപ്പോഴാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്.
തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും കഴിയാതിരുന്നതിനാൽ പിന്നീട് യാത്രക്കാരെ പുറത്തിറക്കി ഹോട്ടലുകളിലേക്ക് മാറ്റി. വിമാനം നാളെ പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.