പാക്കിസ്ഥാനിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു
Sunday, October 1, 2023 10:49 PM IST
കറാച്ചി: പാക്കിസ്ഥാനിലെ ബലോചിസ്ഥാൻ പ്രവിശ്യയിൽ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടു. വെടിവയ്പ്പിൽ നാല് പാക് സൈനികരും മരിച്ചു. തെഹ്രീകെ-ഇ-താലിബാൻ ഭീകരരാണ് കൊല്ലപ്പെട്ടത്.
അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ബലോചിസ്ഥാനിലെ സോബ് മേഖലയിൽ സെപ്റ്റംബർ 28നാണ് ഏറ്റുമുട്ടൽ നടന്നതെന്ന് പാക്കിസ്ഥാൻ മിലിട്ടറിയുടെ മീഡിയ വിംഗ് ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
ഭീകരർ അഫ്ഗാനിസ്ഥാനിൽ നിന്ന് അതിർത്തി പ്രദേശത്തിലൂടെ പാകിസ്ഥാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുകയായിരുന്നുവെന്ന് ഐഎസ്പിആർ അറിയിച്ചു.