തി​രു​വ​ന​ന്ത​പു​രം:​സ​ഹ​ക​ര​ണ സൊ​സൈ​റ്റി​യി​ല്‍ നി​ക്ഷേ​പി​ച്ച പ​ണം ന​ഷ്ട​മാ​യെ​ന്ന് ആ​രോ​പി​ച്ച് മു​ന്‍ മ​ന്ത്രി വി.​എ​സ്.​ശി​വ​കു​മാ​റി​ന്‍റെ വീ​ടി​ന് മു​ന്നി​ല്‍ നി​ക്ഷേ​പ​ക​രു​ടെ പ്ര​തി​ഷേ​ധം. തി​രു​വ​ന​ന്ത​പു​രം അ​ണ്‍ എം​പ്ലോ​യീ​സ് വെ​ല്‍​ഫ​യ​ര്‍ കോ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി നി​ക്ഷേ​പ​ക​രാ​ണ് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

ഏ​റെ നേ​ര​മാ​യി​ട്ടും നി​ക്ഷേ​പ​ക​ര്‍ വീ​ടി​ന് മു​ന്നി​ല്‍​നി​ന്ന് പി​രി​ഞ്ഞു​പോ​കാ​ത്ത​തോ​ടെ മ്യൂ​സി​യം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പ​ണം മു​ഴു​വ​ന്‍ പി​ന്‍​വ​ലി​ച്ചെ​ന്നാ​ണ് ആ​ക്ഷേ​പം.

ഇ​തോ​ടെ 300 നി​ക്ഷേ​പ​ക​രു​ടെ 13 കോ​ടി രൂ​പ ന​ഷ്ട​മാ​യെ​ന്നാ​ണ് പ​രാ​തി. ശി​വ​കു​മാ​റി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ലാ​ണ് സൊ​സൈ​റ്റി​യി​ല്‍ പ​ണം നി​ക്ഷേ​പി​ച്ച​ത്. ശി​വ​കു​മാ​റി​ന്‍റെ ബെ​നാ​മി​യാ​ണ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റെ​ന്നും നി​ക്ഷേ​പ​ക​ര്‍ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും നി​ക്ഷേ​പ​ക​ര്‍ അ​റി​യി​ച്ചു.

അ​തേ​സ​മ​യം ത​നി​ക്ക് ഈ ​ബാ​ങ്കു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നാ​ണ് ശിവ​കു​മാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം.