വരുന്നത് "കിടിലൻ' തുലാവർഷം: പ്രവചനവുമായി അധികൃതർ
വെബ് ഡെസ്ക്
Saturday, September 30, 2023 11:35 PM IST
തിരുവനന്തപുരം: ഈ വർഷം തുലാമഴ കനക്കുമെന്ന പ്രവചനവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലവർഷത്തിന്റെ അളവ് കുറവായിരുന്നെങ്കിൽ തുലാവർഷം ആ പരിഭവത്തെ നീക്കുമെന്ന് സാരം. മുൻവർഷങ്ങളെ അപേക്ഷിക്ക് ഈ വർഷം കാലവർഷത്തിന്റെ അളവ് കുറവായിരുന്നു.
ജൂൺ ഒന്ന് മുതൽ തുടർച്ചയായ 122 ദിവസത്തെ കണക്ക് നോക്കിയാൽ ശരാശരി അളവിൽ നിന്നും 34 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. ഇക്കുറി 2018.6 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1326.1 മില്ലീ മീറ്റർ മഴ മാത്രമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.