തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധ​ന​വി​ന് താ​ൽ​ക്കാ​ലി​ക "സ്റ്റേ ​വ​യ​ർ' വ​ലി​ച്ചു​കെ​ട്ടി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ. ഒ​ക്ടോ​ബ​ർ 31 വ​രെ വൈ​ദ്യു​ത നി​ര​ക്ക് വ​ർ​ധി​പ്പി​ക്കി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

വൈ​ദ്യു​ത​ക്ഷാ​മം ക​ണ​ക്കി​ലെ​ടു​ത്ത് യൂ​ണി​റ്റി​ന് 41 പൈ​സ വ​രെ നി​ര​ക്കു​വ​ർ​ധനവ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ഉ​ത്ത​ര​വ് ത​ൽ​ക്കാ​ല​ത്തേ​ക്ക് ന​ട​പ്പാ​ക്കേ​ണ്ടെ​ന്നാ​ണ് തീ​രു​മാ​നം.

നി​ര​ക്ക് ഉ​യ​ർ​ത്താ​നു​ള്ള അ​നു​കൂ​ല കോ​ട​തി വി​ധി ല​ഭി​ച്ച​തി​ന് ശേ​ഷം, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​വേ അ​ട​ക്കം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ നി​ര​ക്ക് വ​ർ​ധ​ന​വി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തോ​ടെ​യാ​ണ് നി​ര​ക്ക് വ​ർ​ധ​ന​വി​ൽ നി​ന്നു​ള്ള താ​ൽ​ക്കാ​ലി​ക പി​ന്മാ​റ്റം അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ച​ത്.