കൊ​ല്ലം: ക​ട​യ്ക്ക​ലി​ൽ വീ​ടി​ന് തീ​വ​ച്ച ശേ​ഷം ഗൃ​ഹ​നാ​ഥ​ൻ തൂ​ങ്ങി​മ​രി​ച്ചു. കു​റ്റി​ക്കാ​ട് സ്വ​ദേ​ശി അ​ശോ​ക​ൻ(54) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​ശോ​ക​നെ വീ​ട്ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​നു​ള്ളി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​രാ​ണ് സം​ഭ​വം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. വീ​ടി​ന്‍റെ ര​ണ്ട് മു​റി​ക​ൾ​ക്ക് തീ​വ​യ്പ്പി​ൽ കേ​ടു​പാ​ട് സം​ഭ​വി​ച്ചു.

കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണ് അ​ശോ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പു​ന​ലൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നൊ​പ്പം വീ​ടു​വി​ട്ടി​റ​ങ്ങി​യ അ​ശോ​ക​ന്‍റെ മ​ക​ൾ, ഭ​ർ​ത്താ​വ് ഗൾഫിൽ പോ​യ​തി​നാ​ൽ ഈ​യി​ടെ കു​ടും​ബ​വീ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യി​രു​ന്നു.

ഇ​തി​ൽ അ​ശോ​ക​ൻ ഏ​റെ സ​ന്തോ​ഷ​വാ​നാ​യി​രു​ന്നെ​ങ്കി​ലും അടുത്തനാളിൽ ഭ​ർ​ത്താ​വി​നൊ​പ്പം മ​ക​ൾ മ​ട​ങ്ങി​യ​ത് ഇ​യാ​ളെ നി​രാ​ശ​നാ​ക്കി. ത​ന്‍റെ ഭാ​ര്യ​യും ഈ ​നീ​ക്ക​ത്തി​ന് പി​ന്നി​ലു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് വീ​ടി​ന് തീ​വ​യ്ക്കു​മെ​ന്ന് അ​ശോ​ക​ൻ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​ന്ന് രാ​വി​ലെ വീ​ട്ടി​ൽ മ​റ്റാ​രും ഇ​ല്ലാ​തി​രു​ന്ന വേ​ള​യി​ലാ​ണ് അ​ശോ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.