സിപിഎം വന്മരങ്ങള്ക്ക് കാറ്റ് പിടിച്ചുതുടങ്ങിയെന്ന് സതീശന്
Wednesday, September 27, 2023 11:41 PM IST
തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് കൊള്ളയില്‍ വന്മരങ്ങള് വേരോടെ നിലംപൊത്തുമെന്ന ഭയമാണ് സിപിഎമ്മിനെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞിരുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇപ്പോള്‍ വന്മരങ്ങള്ക്ക് കാറ്റ് പിടിച്ച് തുടങ്ങിയിട്ടുണ്ട്. അതിന്റെ അങ്കലാപ്പിലും വെപ്രാളത്തിലുമാണ് സിപിഎം നേതൃത്വം ഒന്നാകെയെന്നും സതീശൻ പറഞ്ഞു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ നിക്ഷേപകരുടെ ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കാപട്യമാണ്. പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും നിക്ഷേപക ഗ്യാരണ്ടിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനങ്ങിയിട്ടില്ല.
കൊള്ളക്കാരെ സംരക്ഷിച്ച് ഇഡിയുടെ വരവിന് അവസരം ഒരുക്കിക്കൊടുത്ത സിപിഎമ്മും സര്‍ക്കാരും കേരളത്തിന്റെ ജീവനാഡിയായ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയാണ് തകര്‍ക്കുന്നതെന്നും സതീശന് വിമര്‍ശിച്ചു.