പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു
Wednesday, September 27, 2023 5:55 PM IST
കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം (85) അന്തരിച്ചു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. കഥാപ്രാസംഗിക എന്ന നിലയിലും റംല ബീഗം ശ്രദ്ധ നേടിയിരുന്നു.
മതവിലക്കുകളെ മറികടന്ന് സ്റ്റേജിൽ കയറി പരിപാടി അവതരിപ്പിച്ച ആദ്യത്തെ മുസ്ലിം വനിതയായിരുന്നു റംലാ ബീഗം. ആലപ്പുഴ സക്കറിയ ബസാറില്‍ ഹുസൈന് യൂസഫ് യമാന- മറിയം ബീവി ദമ്പതികളുടെ ഇളയ മകളാണ്.
ഇസ്ലാമിക കഥകള്‍ക്ക് പുറമെ ഓടയില്‍നിന്ന്, ശാകുന്തളം, നളിനി എന്നീ കഥകളും കഥാപ്രസംഗ രൂപത്തില്‍ റംല ബീഗം അവതരിപ്പിച്ചിട്ടുണ്ട്.