പാ​ല​ക്കാ​ട്: തൃ​ത്താ​ല​യി​ല്‍ ര​ണ്ട​ര വ​യ​സു​കാ​ര​ന്‍റെ ചെ​വി നാ​യ ക​ടി​ച്ചെ​ടു​ത്തു. ആ​ന​ക്ക​ര കു​മ്പി​ടി പെ​രു​മ്പ​ല​ത്ത് മു​ഹ​മ്മ​ദി​ന്‍റെ മ​ക​ന്‍ സ​ബാ​ഹു​ദീ​നെയാണ് ചെ​വി​യാ​ണ് നാ​യ നാ​യ ആ​ക്ര​മിച്ചത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടു കൂ​ടി​യാ​ണ് സം​ഭ​വം.​ മാ​താ​വി​നൊ​പ്പം വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ കു​ട്ടി​യെ നാ​യ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വ​ല​തു​വ​ശ​ത്തെ ചെ​വി​യു​ടെ ന​ല്ലൊ​രു ഭാ​ഗ​വും നാ​യ ക​ടി​ച്ചെ​ടു​ത്തു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.