ന്യൂ​ഡ​ൽ​ഹി: സി​നി​മാ മേ​ഖ​ല​യി​ലെ ഇ​ന്ത്യ​യി​ലെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ദാ​ദാ​സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം ന​ടി വ​ഹീ​ദ റ​ഹ്മാ​ന്. കേ​ന്ദ്ര വാ​ര്‍​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​റാ​ണ് പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​ത്.

ത​മി​ഴ്നാ​ട്ടി​ലെ ഒ​രു സാ​ധാ​ര​ണ മു​സ്ലീം കു​ടും​ബ​ത്തി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന് ബോ​ളി​വു​ഡി​ന്‍റെ സ്വ​പ്ന​നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​യി മാ​റി​യ അ​ഭി​നേ​ത്രി​യാ​ണ് വ​ഹീ​ദ.

ആ​ദ്യ​ചി​ത്ര​ത്തി​ൽ ത​ന്നെ ഒ​രു ഐ​റ്റം ന​മ്പ​റി​ൽ ന​ർ​ത്ത​കി​യാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട വ​ഹീ​ദ സ​മു​ദാ​യ​ത്തി​ന്‍റെ വി​ല​ക്കു​ക​ളെ മ​റി​ക​ട​ന്നാ​ണ് ന​ർ​ത്ത​കി​യാ​യും അ​ഭി​നേ​ത്രി​യാ​യും തി​ള​ങ്ങി​യ​ത്.

ത​മി​ഴ്നാ​ട്ടി​ലെ ചെ​ങ്കൽപേ​ട്ട് എ​ന്ന സ്ഥ​ല​ത്ത് ഒ​രു സാ​ധാ​ര​ണ മു​സ്ലീം കു​ടും​ബ​ത്തി​ലാ​ണ് വ​ഹീ​ദ ജ​നി​ച്ച​ത്. തെ​ലു​ങ്കി​ലെ ജൈ ​സിം​ഹ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച​ത്.

1956ൽ ​രാ​ജ് ഘോ​സ്‌​ല സം​വി​ധാ​നം ചെ​യ്ത സി​ഐ​ഡി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം. വ​ൻ വി​ജ​യ​മാ​യ ഈ ​ചി​ത്ര​ത്തി​ന് പി​ന്നാ​ലെ വ​ഹീ​ദ​യും ബോ​ളി​വു​ഡി​ന്‍റെ അ​ഭ്ര​പാ​ളി​യി​ൽ ഇ​ടം നേ​ടി.

തു​ട​ർ​ന്ന് നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ. 1965 ൽ ​ഗൈ​ഡ് എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ഫി​ലിം​ഫെ​യ​ർ പു​ര​സ്കാ​രം ല​ഭി​ച്ചു.

1991 ലെ ​ലം​ഹേ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​നു ശേ​ഷം വ​ഹീ​ദ ച​ല​ച്ചി​ത്ര രം​ഗം വി​ട്ടു. പി​ന്നീ​ട് 2002ൽ ​പു​റ​ത്തി​റ​ങ്ങി​യ ഓം ​ജൈ ജ​ഗ​ദീ​ശ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ തി​രി​കെ​യെ​ത്തി. 1972ൽ ​പ​ദ്‌​മ​ശ്രീ​യും 2011 ൽ ​പ​ത്മ​ഭൂ​ഷ​ണും ന​ൽ​കി രാ​ജ്യം ആ​ദ​രി​ച്ചു.