ഇം​ഫാ​ല്‍: മ​ണി​പ്പു​രി​ല്‍ ആ​യു​ധ​ങ്ങ​ളു​മാ​യി പി​ടി​യി​ലാ​യ കേ​സി​ല്‍ ജാ​മ്യം കി​ട്ടി​യ ആ​ള്‍ വീ​ണ്ടും അ​റ​സ്റ്റി​ല്‍. ആ​ന​ന്ദ് സിം​ഗി​നെ ആ​ണ് എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞദി​വ​സ​മാ​ണ് അ​ത്യാ​ധു​നി​ക ആ​യു​ധ​ങ്ങ​ളു​മാ​യി അ​ഞ്ച് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ വി​ട്ട​യ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മെ​യ്തി വി​ഭാ​ഗം വ​ന്‍ പ്ര​തി​ഷേ​ധം ന​ട​ത്തി​യി​രു​ന്നു. പ​ല​യി​ട​ത്തും പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ള്‍​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച ഇം​ഫാ​ലി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​വ​ര്‍​ക്ക് കോ​ട​തി ജാ​മ്യം ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ സംഘത്തിലുണ്ടായിരുന്ന ആ​ന​ന്ദ് സിം​ഗി​നെ എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പി​എ​ല്‍​എ​യു​ടെ നേ​താ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തു​കൊ​ണ്ടാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് എ​ന്‍​ഐ​എ അ​റി​യി​ച്ചു. മ​ണി​പ്പു​രി​നെ മ​റ്റൊ​രു രാ​ജ്യ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് നി​ല​പാ​ടു​ള്ള സം​ഘ​ട​ന​യാ​ണ് പി​എ​ല്‍​എ.

ഇ​യാ​ളെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യാ​നാ​യി ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​ച്ച​താ​യി എ​ന്‍​ഐ​എ വ്യ​ക്ത​മാ​ക്കി.