കേരളത്തിലെ ജെഡിഎസ് എല്‍ഡിഎഫിനൊപ്പം തുടരും: മന്ത്രി കൃഷ്ണന്‍കുട്ടി
Saturday, September 23, 2023 9:14 AM IST
തിരുവനന്തപുരം: ജനതാദള്‍-എസ് സംസ്ഥാന ഘടകം ഇടതുമുന്നണിക്കൊപ്പം തുടരുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. സ്വതന്ത്ര നിലപാടിന് ദേശീയ നേതൃത്വം അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.
ജനതാദള്‍-എസ് ദേശീയതലത്തില്‍ ബിജെപിയുടെ സഖ്യകക്ഷിയായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തു സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാന്‍ ഒക്ടോബര്‍ ഏഴിന് എറണാകുളത്ത് സംസ്ഥാന സമിതിയോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.
എന്‍ഡിഎ മുന്നണിയിലേക്ക് ഒരു കാരണവശാലും പോകില്ലെന്നും സംസ്ഥാനത്ത് ഇടതു മുന്നണിക്കൊപ്പം തന്നെയായിരിക്കുമെന്നും ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസും കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.