തൊ​ടു​പു​ഴ: ദു​ര​ന്ത​നി​വാ​ര​ണ ദൗ​ത്യ​ങ്ങ​ളു​ടെ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ടു​ക്കി സ​ത്രം എ​യ​ർ​സ്ട്രി​പ്പി​ൽ ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ക്കി വ്യോ​മ​സേ​ന.

കോ​യ​മ്പ​ത്തൂ​രി​ലെ സു​ലൂ​രി​ൽ നി​ന്നെ​ത്തി​യ വ്യോ​മ​സേ​നാ സം​ഘ​ത്തി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ർ ആ​ണ് സ​ത്രം എ​യ​ർ​സ്ട്രി​പ്പി​ൽ ലാ​ൻ​ഡ് ചെ​യ്ത​ത്.

എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തി​നാ​യി നി​ർ​മി​ച്ച എ​യ​ർ​സ്ട്രി​പ്പി​ൽ നേ​ര​ത്തെ ചെ​റു​വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത് പ​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മാ​സ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന എ​യ​ർ​സ്ട്രി​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.