ഖലിസ്ഥാന്‍ വാദികളുടെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യ; ആരോപണം ആവർത്തിച്ച് ട്രൂഡോ
Friday, September 22, 2023 12:00 AM IST
ഒട്ടാവ: ഖലിസ്ഥാന്‍ വാദികളുടെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരെന്ന മുന്‍ നിലപാടിലുറച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റീന്‍ ട്രൂഡോ. കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന് കരുതാന്‍ വിശ്വസനീയമായ കാരണമുണ്ടെന്ന് ട്രൂഡോ ആവർത്തിച്ചു.
വിഷയത്തില്‍ ഇന്ത്യ കാനഡയുമായി സഹകരിക്കണമെന്നും ജസ്റ്റീന്‍ ട്രൂഡോ ആവശ്യപ്പെട്ടു. അതേസമയം ഖലിസ്ഥാന്‍ വാദികളുടെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന് ഉറപ്പിച്ചുപറയാനുള്ള കാരണമെന്താണെന്ന് വെളിപ്പെടുത്താന്‍ ഇന്നും ട്രൂഡോ തയാറായിട്ടില്ല.
ശക്തവും സ്വതന്ത്രവുമായ നീതിന്യായ വ്യവസ്ഥയുള്ള ഒരു രാജ്യമെന്ന നിലയില്‍ നീതിന്യായ പ്രക്രിയകള്‍ പൂര്‍ത്തിയാകട്ടെ എന്ന് മാത്രമാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ട്രൂഡോ പറഞ്ഞത്.
വിഷയത്തെ നിസാരമായി തള്ളിക്കളയരുതെന്നും നീതിന്യായപ്രക്രിയയില്‍ സഹകരിക്കണമെന്നും ട്രൂഡോ ഇന്ത്യയോട് ആവശ്യപ്പെട്ടു.