തി​രു​വ​ന​ന്ത​പു​രം: അം​ഗീ​കൃ​ത​മ​ല്ലാ​ത്ത ലോ​ൺ ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് വാ​യ്പ എ​ടു​ത്ത​തി​ലൂ​ടെ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​ർ​ക്ക് പ​രാ​തി ന​ൽ​കാ​ൻ പ്ര​ത്യേ​ക വാ​ട്ട്‌​സ്ആ​പ്പ് ന​മ്പ​ർ സം​വി​ധാ​നം നി​ല​വി​ൽ വ​ന്നു. 94 97 98 09 00 എ​ന്ന ന​മ്പ​റി​ൽ 24 മ​ണി​ക്കൂ​റും പോ​ലീ​സി​നെ വാ​ട്ട്‌​സ്ആ​പ്പി​ൽ ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ൾ കൈ​മാ​റാം.

ടെ​ക്സ്റ്റ്, ഫോ​ട്ടോ, വീ​ഡി​യോ, വോ​യി​സ് എ​ന്നി​വ​യാ​യി മാ​ത്ര​മാ​ണ് പ​രാ​തി ന​ൽ​കാ​ൻ ക​ഴി​യു​ക. നേ​രി​ട്ടു​വി​ളി​ച്ച് സം​സാ​രി​ക്കാ​നാ​വി​ല്ല. ആ​വ​ശ്യ​മു​ള്ള​പ​ക്ഷം പ​രാ​തി​ക്കാ​രെ പോ​ലീ​സ് തി​രി​ച്ചു​വി​ളി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​ലീ​സ് ആ​സ്ഥാ​ന​ത്താ​ണ് ഈ ​സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

അം​ഗീ​കൃ​ത​മ​ല്ലാ​ത്ത ലോ​ൺ ആ​പ്പി​ന് എ​തി​രെ​യു​ള്ള പോ​ലീ​സി​ന്‍റെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും തു​ട​ക്ക​മാ​യി. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രും പ്ര​ചാ​ര​ണം ന​ട​ത്തും.