ലൈ​ഫ് മി​ഷ​ന്‍ കോ​ഴ: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ​യും ഇ​ഡി​യു​ടെ​യും നി​ല​പാ​ട് തേ​ടി
ലൈ​ഫ് മി​ഷ​ന്‍ കോ​ഴ: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ​യും ഇ​ഡി​യു​ടെ​യും നി​ല​പാ​ട് തേ​ടി
Thursday, September 21, 2023 4:31 AM IST
കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ കോ​ഴ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്കെ​തി​രേ ഇ​ഡി ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ​യും ഇ​ഡി​യു​ടെ​യും നി​ല​പാ​ട് തേ​ടി. ജ​സ്റ്റീ​സ് സി.​എ​സ്. ഡ​യ​സ് ഹ​ര്‍​ജി ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​ന് പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.


വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കോ​ഴ ഇ​ട​പാ​ടി​ല്‍ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​യ​മ​പ്ര​കാ​രം ഇ​ഡി ശി​വ​ശ​ങ്കറിനെതിരെ കേ​സെ​ടു​ത്തി​രു​ന്നു. ഈ ​കേ​സി​ല്‍ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 14 നാ​ണ് ശി​വ​ശ​ങ്ക​റി​നെ ഇ​ഡി അ​റ​സ്റ്റു​ചെ​യ്ത​ത്.
Related News
<