ഓ​ണം ബം​പ​റി​നെ ചൊ​ല്ലി ത​ർ​ക്കം; യുവാവിനെ വെട്ടിക്കൊന്നു
ഓ​ണം ബം​പ​റി​നെ ചൊ​ല്ലി ത​ർ​ക്കം; യുവാവിനെ വെട്ടിക്കൊന്നു
Wednesday, September 20, 2023 7:33 PM IST
കൊ​ല്ലം: തേ​വ​ല​ക്ക​ര​യി​ൽ ഓ​ണം ബം​പ​റി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ ഒ​രാ​ൾ വെ​ട്ടേ​റ്റ് മ​രി​ച്ചു. തേ​വ​ല​ക്ക​ര സ്വ​ദേ​ശി ദേ​വ​ദാ​സ് (42) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ളു​ടെ സു​ഹൃ​ത്ത് അ​ജി​ത്തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​രി​ച്ച ദേ​വ​ദാ​സ് തി​രു​വോ​ണം ബം​പ​ർ ലോ​ട്ട​റി എ​ടു​ത്ത് അ​ജി​ത്തി​ന്‍റെ കൈ​വ​ശം സൂ​ക്ഷി​ക്കാ​ൻ ന​ൽ​കി​യി​രു​ന്നു. ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ന് മു​ൻ​പ് ദേ​വ​ദാ​സ് ലോ​ട്ട​റി ടി​ക്ക​റ്റ് മ​ട​ക്കി ന​ൽ​കാ​ൻ അ​ജി​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.


എ​ന്നാ​ൽ ടി​ക്ക​റ്റ് ന​ൽ​കാ​ൻ അ​ജി​ത്ത് ത​യാ​റാ​യി​ല്ല. ഇ​തി​ന്‍റെ പേ​രി​ൽ ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ദേ​വ​ദാ​സി​നെ അ​ജി​ത്ത് വെ​ട്ടു​ക​യാ​യി​രു​ന്നു. കൈ​യ്ക്ക് വെ​ട്ടേ​റ്റ ദേ​വ​ദാ​സ് ര​ക്തം വാ​ർ​ന്നാ​ണ് മ​രി​ച്ച​ത്.

ഇ​രു​വ​രും മ​രം​വെ​ട്ട് തൊ​ഴി​ലാ​ളി​ക​ളും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളു​മാ​യി​രു​ന്നു. സം​ഭ​വ സ​മ​യം ഇ​രു​വ​രും മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<