"വെറുമൊരു ഭാഗ്യാന്വേഷിയായ എന്നെ കള്ളനെന്ന് വിളിക്കല്ലേ...'; ഓണം ബമ്പർ മോഷ്ടിച്ച് വിരുതൻ
Wednesday, September 20, 2023 12:25 PM IST
പാലക്കാട്: 25 കോടി രൂപ എന്ന മോഹസമ്മാനം നൽകുന്ന ഓണം ബമ്പർ "അടിച്ചെടുത്ത്' വിരുതൻ. മണ്ണാർക്കാട് ചുങ്കം മേഖലയിലെ പിഎസ് ലോട്ടറി ഏജൻസിയിൽ നിന്നാണ് ഓണം ബമ്പറിന്റെ മൂന്ന് ടിക്കറ്റുകൾ മോഷണം പോയത്.
ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നതെന്ന് കടയുടമ അറിയിച്ചു. മൂന്ന് പേർക്കായി മാറ്റിവച്ചിരുന്ന ടിക്കറ്റുകളാണ് മോഷ്ടിക്കപ്പെട്ടത്.
പ്രദേശത്തെ മറ്റ് മൂന്ന് കടകളിലും മോഷണം നടന്നതായും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.