സെന്തിൽ ബാലാജിയുടെ സഹായിയുടെ വീട്ടിൽ റെയ്ഡുമായി ആദായ നികുതി വകുപ്പ്
Wednesday, September 20, 2023 12:03 PM IST
ചെന്നൈ: അഴിമതിക്കേസിൽ ജയിലിൽ തുടരുന്ന തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹായി കാശിയുടെ വസതിയിൽ റെയ്ഡുമായി ആദായ നികുതി വകുപ്പ്.
ടാൻജെൻഡ്കോ വൈദ്യുതി കരാർ അഴിമതിയുമായി ബന്ധപ്പെട്ടാണ് കാശിയുടെ ചെന്നൈ തേനംപെട്ട് മേഖലയിലെ വസതിയിൽ റെയ്ഡ് നടത്തിയത്.
കേസുമായി ബന്ധമുള്ള രാധാ എൻജിനിയറിംഗ് കമ്പനിയുടേതുൾപ്പെടെ ചെന്നൈ നഗരത്തിലെ നാൽപതോളം സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.