താനൂര്‍ കസ്റ്റഡിമരണം; സിബിഐ താമിര്‍ ജിഫ്രിയുടെ സഹോദരന്റെ മൊഴിയെടുക്കും
Wednesday, September 20, 2023 11:39 AM IST
മലപ്പുറം: താനൂര്‍ കസ്റ്റഡിമരണം അന്വേഷിക്കുന്ന സിബിഐ സംഘം തിരൂരിലെത്തി. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ കുമാര്‍ റോണക്കിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് തിരൂരിലെത്തിയത്.
മരിച്ച താമിര്‍ ജിഫ്രിയുടെ സഹോദരന്റെ മൊഴിയെടുക്കും. താമിര്‍ ജിഫ്രിയുടെ കുടുംബം കോടതിയെ സമീപിച്ചതോടെയാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
കേസിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സിബിഐയ്ക്ക് കൈമാറിയിരുന്നു. ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെ ഒന്നിനാണ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്. മയക്കുമരുന്ന് കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയായിരുന്നു ഇയാള്‍.
താമിര്‍ ജിഫ്രിക്ക് മര്‍ദനമേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.