ന്യൂ​ഡ​ല്‍​ഹി: തെ​രു​വു​നാ​യ കേ​സി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സു​പ്രീം​കോ​ട​തി​യി​ല്‍ അ​ധി​ക സ​ത്യ​വാം​ഗ്മൂ​ലം സ​മ​ര്‍​പ്പി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​ത്തി​നി​ടെ ക​ണ്ണൂ​രി​ല്‍ 465 കു​ട്ടി​ക​ള്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റെ​ന്ന് സ​ത്യ​വാം​ഗ്മൂ​ല​ത്തി​ല്‍ പ​റ​യു​ന്നു.

മു​ഴു​പ്പി​ല​ങ്ങാ​ട് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​ത്തു​വ​യ​സു​കാ​ര​ന്‍ നി​ഹാ​ല്‍ നൗ​ഷാ​ദ് മ​രി​ച്ച കാ​ര്യം സ​ത്യ​വാം​ഗ്മൂ​ല​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

2019 മു​ത​ല്‍ തെ​രു​വു​നാ​യ​യു​ടെ എ​ണ്ണ​ത്തി​ല്‍ വ​ലി​യ വ​ര്‍​ധ​ന​വ് ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് സ​ത്യ​വാം​ഗ്മൂ​ല​ത്തി​ല്‍ പ​റ​യു​ന്നു. എ​ബി​സി സെ​ന്‍റ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും ഇ​തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ചെ​ല​വ​ഴി​ച്ച തു​ക​യും സ​ത്യ​വാം​ഗ്മൂ​ല​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

തെ​രു​വു​നാ​യ്ക്ക​ളെ ദ​യാ​വ​ധം ചെ​യ്യാ​നു​ള്ള അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സു​പ്രീം​കോ​ട​തിയെ സ​മീ​പി​ച്ച​ത്. ഹ​ര്‍​ജി കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

തെ​രു​വു​നാ​യ കേ​സി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലും ഇ​തി​നെ​തി​രെ മൃ​ഗ​സ്‌​നേ​ഹി​ക​ളു​ടെ സം​ഘ​ട​ന ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലും കോ​ട​തി വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കും.