11 വയസുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനയ്ക്ക് വച്ച സംഭവം; ക്രൂരതയ്ക്ക് പിന്നിൽ രണ്ടാനമ്മയെന്ന് പോലീസ്
11 വയസുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനയ്ക്ക് വച്ച സംഭവം; ക്രൂരതയ്ക്ക് പിന്നിൽ രണ്ടാനമ്മയെന്ന് പോലീസ്
Wednesday, September 20, 2023 11:13 AM IST
ഇടുക്കി: തൊടുപുഴയില്‍ 11 വയസുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പനയ്ക്ക് വച്ച സംഭവത്തില്‍ പ്രതി രണ്ടാനമ്മയെന്ന് പോലീസ്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

പെണ്‍കുട്ടിയുടെ അച്ഛന്‍റെ ഫേസ്ബുക്ക് ഐഡിയിലൂടെ രണ്ട് ദിവസം മുമ്പാണ് ഇവര്‍ ഇത്തരത്തില്‍ പോസ്റ്റിട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയും മുത്തശിയും ചേര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തി മൊഴി നല്‍കി.

പെണ്‍കുട്ടിയുടെ അച്ഛനെ ആദ്യം ചോദ്യം ചെയ്‌തെങ്കിലും സംഭവത്തിന് പിന്നില്‍ ഇയാളല്ലെന്ന് വ്യക്തമായി. പിന്നീട് രണ്ടാമനമ്മയെ ചോദ്യം ചെയ്‌തെങ്കിലും ആദ്യം ഇവര്‍ കുറ്റം സമ്മതിച്ചില്ല. ഐപി അഡ്രസ് അടക്കമുള്ള തെളിവുകള്‍ കാണിച്ച് ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ ഇക്കാര്യം പോലീസിനോട് സമ്മതിക്കുകയായിരുന്നു.


കുട്ടിയുടെ അച്ഛനുമായുള്ള വഴക്കിനെതുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്ന് ഇവര്‍ മൊഴി നല്‍കി. അതേസമയം പ്രതിക്ക് ആറുമാസം പ്രായമുള്ള കുഞ്ഞുള്ളതിനാല്‍ ഇതുവരെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ഉന്നത ഉദ്യോഗസ്ഥരുമായും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുമായും ആലോചിച്ച ശേഷം അറസ്റ്റിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കും.

പെണ്‍കുട്ടിയുടെ അച്ഛൻ നിരവധി ലഹരിക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കുട്ടിയുടെ അമ്മ ഉപേക്ഷിച്ചുപോയതിനെതുടര്‍ന്ന് മുത്തശിയുടെയും മുത്തച്ഛന്‍റെയും സംരക്ഷണത്തിലാണ് കുട്ടി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<