"ഇന്ത്യ'യിൽ നിന്നുള്ള സിപിഎം പിന്മാറ്റം കേരള ഘടകത്തിന്റെ സമ്മർദം മൂലമെന്ന് വി.ഡി. സതീശൻ
Tuesday, September 19, 2023 10:08 PM IST
തിരുവനന്തപുരം: സിപിഎം കേരള ഘടകത്തിന്റെ അനാവശ്യ നിർബന്ധത്തിന് വഴങ്ങിയാണ് ഇന്ത്യ മുന്നണിയിലേക്ക് പാർട്ടി പ്രതിനിധിയെ അയയ്ക്കേണ്ടെന്ന് സിപിഎം ദേശീയ നേതൃത്വം തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ബിജെപിക്ക് എതിരെ കോണ്ഗ്രസ് നേതൃത്വത്തിൽ ദേശീയ തലത്തിലുള്ള വർഗീയ ഫാസിസ്റ്റ് വിരുദ്ധ മുന്നണിയുമായി സഹകരിക്കേണ്ടെന്നാണ് കേരളത്തിലെ സിപിഎമ്മിന്റെ തീരുമാനം.
കള്ളക്കടത്ത്, ലൈഫ് മിഷൻ, ലാവ്ലിൻ, മാസപ്പടി കേസുകളിൽ ബിജെപി നേതൃത്വത്തെ ഭയന്നും അവരുടെ സമ്മർദത്തിലുമാണ് സിപിഎം കേരള ഘടകം ഇത്തരമൊരു തീരുമാനം എടുത്തതെന്നും സതീശൻ പറഞ്ഞു.