തിരുവനന്തപുരത്ത് അധ്യാപിക വീട്ടിനുള്ളിൽ ജീവനൊടുക്കി
Tuesday, September 19, 2023 6:20 PM IST
തിരുവനന്തപുരം: വെള്ളറടയിൽ സ്കൂൾ അധ്യാപികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുലിയൂർശാല ചരിവുവിള ശ്രീലതിക(38) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് ശ്രീലതികയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഭർത്താവ് അശോക് കുമാറിന്റെ പാറശാല കരുമാനൂരിലുള്ള വീട്ടിൽ നിന്ന് ഞായറാഴ്ചയാണ് ശ്രീലതിക സ്വന്തം വീട്ടിലേക്ക് എത്തിയത്. ദമ്പതികൾ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് സൂചന.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.