"പെൻസിൽ പാക്കിംഗ്' ജോലി തട്ടിപ്പ്; എച്ച്പിപിഎല്‍ നിയമനടപടിക്ക് ഒരുങ്ങുന്നു
Tuesday, September 19, 2023 1:58 AM IST
കൊച്ചി: ഹിന്ദുസ്ഥാന്‍ പെന്‍സില്‍സ് പ്രൈവറ്റ് ലിമിറ്റഡ് (എച്ച്പിപിഎല്‍) തങ്ങളുടെ ഐക്കണിക് ബ്രാന്‍ഡായ നടരാജിന്റെയും അപ്സരയുടെയും പേരില്‍ വ്യാജ തൊഴില്‍ വാഗ്ദാനങ്ങള്‍ നൽകുന്നവര്‍ക്കെതിരേ നിയമനടപടിക്കൊരുങ്ങുന്നു.
സമൂഹമാധ്യമങ്ങൾ വഴി തട്ടിപ്പുകാര്‍ എച്ച്പിപിഎലിന്റെ നിയമാനുസൃത പ്രതിനിധികളെന്ന പോലെ പലർക്കും ഹോം പെന്‍സില്‍ പാക്കേജിംഗ് ജോലി വാഗ്ദാനം ചെയ്യുന്നതു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണു നടപടി.
ഓണ്‍ലൈനില്‍ തൊഴിലവസരങ്ങള്‍ തേടുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഹിന്ദുസ്ഥാന്‍ പെന്‍സില്‍സ് പ്രസ്താവനയിൽ അഭ്യർഥിച്ചു.