സ്കൂൾ കലോത്സവം കൊല്ലത്ത്; കായികമേള തൃശൂരിൽ
Monday, September 18, 2023 5:24 PM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം, സ്കൂൾ കായികമേള എന്നിവയുടെ തീയതികൾ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. കായികമേള ഒക്ടോബർ 16 മുതൽ 20 വരെ തൃശൂരിൽ നടക്കും.
സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇത്തവണ വേദിയാകുന്നത് കൊല്ലം ജില്ലയാണ്. അടുത്ത വർഷം ജനുവരി നാല് മുതൽ എട്ട് വരെയുള്ള തീയതികളിലാണ് കലാമേള അരങ്ങേറുന്നത്.
സംസ്ഥാന ശാസ്ത്രമേളയ്ക്ക് നവംബർ 30 മുതൽ ഡിസംബർ മൂന്ന് വരെ തിരുവനന്തപുരം വേദിയാകും. നവംബർ ഒൻപത് മുതൽ 11 വരെ എറണാകുളത്ത് സ്പെഷ്യൽ സ്കൂൾ കലോത്സവം അരങ്ങേറുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.