തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​ന​ത്തെ ന്യാ​യീ​ക​രി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. ആ​വ​ശ്യ​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ക്കാ​റു​ണ്ടെ​ന്ന് കാ​നം പ​റ​ഞ്ഞു.

അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ള്‍​ക്ക് നി​ല്‍​ക്കാ​തി​രി​ക്കു​ക എ​ന്ന​ത് ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന​വ​ര്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​മാ​ണ്. ര​ണ്ട് കൈ​യും കൂ​ട്ടി​യ​ടി​ച്ചാ​ലെ ശ​ബ്ദ​മു​ണ്ടാ​കൂ. അ​തു​കൊ​ണ്ട് ത​ങ്ങ​ള്‍ അ​തി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞ് നി​ല്‍​ക്കു​ക​യാ​ണ്.

വി​മ​ര്‍​ശി​ക്കാ​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് സ്വാ​ത​ന്ത്ര്യം ഉ​ള്ള​തു​പോ​ലെ ത​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​യാ​തി​രി​ക്കാ​നു​ള്ള സ്വാ​ത​ന്ത്യ​മു​ണ്ട്.​സ​ര്‍​ക്കാ​രു​മാ​യി ബ​ന്ധ​മു​ള്ള കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ക്കാ​റു​ണ്ട്.

വി​വാ​ദ​മു​ണ്ടാ​ക്കാ​തി​രി​ക്കാ​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്ന തെ​റ്റാ​യ കാ​ര്യ​ങ്ങ​ള്‍ അ​വ​ഗ​ണി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം ചെ​യ്യു​ന്ന​തെ​ന്നും കാ​നം കൂ​ട്ടി​ച്ചേ​ര്‍​ത്തു.