ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സ്ത്രീ​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​തു പോ​ലു​ള്ള കു​റ്റ​കൃ​ത്യം ചെ​യ്യു​ന്ന​വ​രെ "യ​മ​രാ​ജ​ൻ' കാ​ത്തി​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്.

ക്ര​മ​സ​മാ​ധാ​ന വ്യ​വ​സ്ഥ​യെ ത​ക​ര്‍​ക്കാ​ന്‍ നി​യ​മം ദു​രു​പ​യോ​ഗം ചെ​യ്യാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും യോ​ഗി ആ​ദി​ത്യ നാ​ഥ് വ്യ​ക്ത​മാ​ക്കി.

ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് പേ​ര്‍ ശ​ല്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് മ​റ്റൊ​രു ബൈ​ക്കി​ല്‍ നി​ന്ന് യു​വ​തി തെ​റി​ച്ചു​വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ പ​രാ​മ​ർ​ശം. അം​ബേ​ദ്ക​ര്‍​ന​ഗ​റി​ലാ​യി​രു​ന്നു യു​വ​തി​യ്ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

യു​വ​തി​യു​ടെ ഷാ​ളി​ല്‍ ഇ​വ​ര്‍ പി​ടി​ച്ച് വ​ലി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

കേ​സി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി മൂ​ന്ന് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​ടു​ത്ത ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ര​ണ്ട് പ്ര​തി​ക​ള്‍​ക്ക് വെ​ടി​യേ​റ്റ് പ​രി​ക്കേ​റ്റ​താ​യും ഒ​രാ​ള്‍​ക്ക് കാ​ലി​ന് പൊ​ട്ട​ലു​ണ്ടാ​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.