മാസപ്പടി; ഹർജി പരിഗണിക്കുന്നത് മാറ്റി
Monday, September 18, 2023 11:17 AM IST
കൊച്ചി: മാസപ്പടിയില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് അടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി.
ഹർജിക്കാരൻ ഗിരീഷ് ബാബു മരിച്ച വിവരം അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്ന് ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനാണ് മാറ്റിയത്. ജസ്റ്റീസ് കെ. ബാബുവിന്റെ ബെഞ്ചാണ് പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്നത്.
ഇന്ന് രാവിലെയാണ് പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കളമശേരിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യ രാവിലെ ചെന്ന് വിളിച്ചുനോക്കിയിട്ടും വാതിൽ തുറക്കാത്തതിനാൽ നാട്ടുകാർ വാതിൽ പൊളിച്ച് അകത്തു കടക്കുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന ഗിരീഷ് ചികിത്സയിലായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.