ഇം​ഫാ​ല്‍: മ​ണി​പ്പു​രി​ല്‍ നി​ന്ന് ദ്രു​ത​ക​ര്‍​മ സേ​ന​യെ പി​ന്‍​വ​ലി​ക്കാ​ന്‍ ആ​ലോ​ച​ന​യു​മാ​യി കേ​ന്ദ്രം. സം​സ്ഥാ​ന​ത്തെ ക​ലാ​പ നി​യ​ന്ത്ര​ണ​ത്തി​ന് 10 ക​മ്പ​നി ദ്രു​ത​ക​ര്‍​മ​സേ​ന​യെ​യാ​ണ് വി​ന്യ​സി​ച്ചി​രു​ന്ന​ത്.

ഘ​ട്ടം ഘ​ട്ട​മാ​യി സേ​ന​യെ ഇ​വി​ടെ​നി​ന്ന് പി​ന്‍​ലി​ക്കാ​നാ​ണ് നീ​ക്കം. ക​ലാ​പ​നി​യ​ന്ത്ര​ണ​ത്തി​ന​ട​ക്കം ഉ​പ​യോ​ഗി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ദ്രു​ത​ക​ര്‍​മ​സേ​ന. മ​ണി​പ്പു​രി​ല്‍ ഇ​പ്പോ​ഴു​ള്ള​ത് വി​ഘ​ട​ന​വാ​ദ​മാ​ണ്.

സേ​ന​യെ ഇ​വി​ടെ കൂ​ടു​ത​ല്‍​കാ​ലം നി​ര്‍​ത്തു​ന്ന​ത് വി​ഘ​ട​ന​വാ​ദ​ത്തെ നേ​രി​ടാ​ന്‍ പ​ര്യാ​പ്തമ​ല്ലെ​ന്ന റി​പ്പോ​ര്‍​ട്ടുക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്രം ഇ​ത്ത​ര​മൊ​രു ആ​ലോ​ച​ന​യി​ലേ​ക്ക് ക​ട​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം മ​ണി​പ്പു​രി​ല്‍ സം​ഘ​ര്‍​ഷാ​വ​സ്ഥ തു​ട​രു​ക​യാ​ണ്. പടിഞ്ഞാറൻ ഇംഫാലിൽ ഞാ​യ​റാ​ഴ്ച അ​ഞ്ച് പേ​രെ അ​ത്യാ​ധു​നി​ക ആ​യു​ധ​ങ്ങ​ളു​മാ​യി പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നാ​ട്ടു​കാ​രും പോ​ലീ​സും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​താ​യും വി​വ​ര​മു​ണ്ട്.