മഹാരാഷ്ട്രയിൽ 211 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
Monday, September 18, 2023 3:41 AM IST
മുംബൈ: മഹാരാഷ്ട്രയിൽ 211 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. നാഗ്പൂരിലാണ് സംഭവം. 42.20 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റ്ലിജൻസ് അറിയിച്ചു. നൂറ് പാക്കറ്റുകളിലാക്കി പൊതിഞ്ഞ് ട്രാക്ടറിൽ കടത്തുന്നതിനിടെയാണ് കഞ്ചാവ് പിടികൂടിയത്.
അതേസമയം, മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ സൂത്രധാരനായ ഒരു നൈജീരിയൻ പൗരനെ ഡൽഹിയിൽ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.