മും​ബൈ: ഔ​റം​ഗാ​ബാ​ദ് അ​ട​ക്കം ര​ണ്ടു ജി​ല്ല​ക​ളു​ടെ പേ​രു​മാ​റ്റി മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ. ഛത്ര​പ​തി സം​ഭാ​ജി ന​ഗ​ർ എ​ന്നാ​ണ് ഔ​റം​ഗാ​ബാ​ദി​ന്‍റെ പു​തി​യ പേ​ര്.

മ​റ്റൊ​രു ജി​ല്ല​യാ​യ ഉ​സ്‌​മാ​നാ​ബാ​ദി​ന്‍റെ പേ​ര് ധാ​രാ​ശി​വ് എ​ന്നാ​യാ​ണ് മാ​റ്റി​യി​രി​ക്കു​ന്ന​ത്. ഇ​വ ര​ണ്ടും മ​റാ​ത്ത മേ​ഖ​ല​യി​ലു​ള്ള ജി​ല്ല​ക​ളാ​ണ്.

ഇ​തു​സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം റ​വ​ന്യൂ വ​കു​പ്പ് വെ​ള്ളി​യാ​ഴ്ച പു​റ​ത്തി​റ​ക്കി. മു​ഖ്യ​മ​ന്ത്രി ഏ​ക്‌​നാ​ഥ് ഷി​ൻ​ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് പേ​രു​മാ​റ്റം സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്.

മു​ൻ​പ് ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ഹാ വി​കാ​സ് അ​ഘാ​ഡി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ഈ ​ര​ണ്ടു ജി​ല്ല​ക​ളു​ടെ​യും പേ​രു​മാ​റ്റാ​നാ​യി തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.

പി​ന്നീ​ടെ​ത്തി​യ ഷി​ൻ​ഡെ സ​ർ​ക്കാ​രും ഇ​ത് തി​രു​ത്താ​ൻ ത​യാ​റാ​യി​ല്ല. എ​ന്നാ​ൽ തീ​രു​മാ​ന​ത്തെ എ​തി​ർ​ത്ത് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി വ​ന്ന​തോ​ടെ തീ​രു​മാ​നം നീ​ളു​ക​യാ​യി​രു​ന്നു. അ​ടു​ത്തി​ടെ ഹ​ർ​ജി കോ​ട​തി ത​ള്ളി​യ​തോ​ടെ​യാ​ണ് പേ​രു​മാ​റ്റ ന​ട​പ​ടി​ക​ൾ വീ​ണ്ടും തു​ട​ങ്ങി​യ​ത്.

മ​റാ​ത്ത സാ​മ്രാ​ജ്യ​ത്തി​ലെ ര​ണ്ടാ​മ​ത്തെ ഛത്ര​പ​തി​യാ​യ സം​ഭാ​ജി ഛത്ര​പ​തി ശി​വാ​ജി​യു​ടെ മ​ക​നാ​ണ്.1681 മു​ത​ൽ 1689 വ​രെ​യാ​യി​രു​ന്നു സം​ഭാ​ജി​യു​ടെ ഭ​ര​ണ​കാ​ല​ഘ​ട്ടം.

സം​ഭാ​ജി​യു​ടെ കാ​ല​ത്താ​ണ് മു​ഗ​ൾ രാ​ജ​വം​ശ​വു​മാ​യു​ള്ള മ​റാ​ത്ത​ക​ളു​ടെ പോ​രാ​ട്ടം ശ​ക്ത​മാ​യ​ത്. 1687ലെ ​പോ​രാ​ട്ട​ത്തി​ല്‍ മു​ഗ​ള​ന്മാ​ര്‍ മ​റാ​ത്ത രാ​ജ​വം​ശ​ത്തി​നു​മേ​ൽ വ്യ​ക്ത​മാ​യ ആ​ധി​പ​ത്യം സ്ഥാ​പി​ച്ചു. 1689ൽ ​ഒ​റ്റു കൊ​ടു​ക്ക​പ്പെ​ട്ട സം​ഭാ​ജി മു​ഗ​ള​ന്മാ​രു​ടെ പി​ടി​യി​ലാ​യി.

മു​ഗ​ൾ രാ​ജാ​വാ​യി​രു​ന്ന ഔ​റം​ഗ​സേ​ബ് അ​ദ്ദേ​ഹ​ത്തോ​ട് മ​തം​മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും സ​മ്മ​തി​ക്കാ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് അ​തി​ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നും ഒ​രു വി​ഭാ​ഗം ച​രി​ത്ര​കാ​ര​ന്മാ​ർ പ​റ​യു​ന്നു.

ഔ​റം​ഗ​സേ​ബാ​ണ് ന​ഗ​ര​ത്തി​ന് ഔ​റം​ഗാ​ബാ​ദ് എ​ന്ന പേ​ര് ന​ൽ​കി​യ​ത്. ഔ​റം​ഗാ​ബാ​ദി​ന് സം​ഭാ​ജി​യു​ടെ പേ​രു ന​ൽ​ക​ണ​മെ​ന്ന​ത് ശി​വ​സേ​ന​യു​ടെ വ​ള​രെ​ക്കാ​ല​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്നു.