കണ്ണൂരിലെ മലയോരമേഖലയില്‍ വീണ്ടും മാവോയിസ്റ്റുകള്‍; പോലീസ് അന്വേഷണം തുടങ്ങി
Sunday, September 17, 2023 9:49 AM IST
കണ്ണൂര്‍: കണ്ണൂരിലെ മലയോരമേഖലയില്‍ വീണ്ടും മാവോയിസ്റ്റുകള്‍ എത്തി. ആയുധധാരികളായ അഞ്ചംഗസംഘമാണ് കേളകം അടയ്ക്കാത്തോട് രാമച്ചി കോളനിയില്‍ എത്തിയത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ഇവര്‍ ഇവിടെ എത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. വൈകിട്ട് ഏഴിന് ഇവിടെയെത്തിയ സംഘം രാത്രി 12 വരെ ഇവിടെ ഉണ്ടായിരുന്നു.
സംഘത്തില്‍ സ്ത്രീകള്‍ ഇല്ലായിരുന്നെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് ജില്ലയിലെ മലയോരമേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തുന്നത്. കഴിഞ്ഞ ജൂണ്‍ 16നും ജുലൈ 24നും ഓഗസ്റ്റ് 11നുമാണ് ഇതിന് മുമ്പ് മാവോയിസ്റ്റുകളുടെ സാന്നിധ്യം ശ്രദ്ധയില്‍പെട്ടത്.
ഓഗസ്റ്റില്‍ കീഴ്പ്പള്ളി പ്രദേശത്ത് എത്തിയ 11 അംഗ മാവോയിസ്റ്റ് സംഘം മുദ്രാവാക്യം വിളിക്കുകയും പ്രസംഗിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു.