മന്ത്രിസഭയുടെ മുഖം കൂടുതല്‍ വികൃതമാകും: പുനഃസംഘടനയെ പരിഹസിച്ച് കെ.മുരളീധരന്‍
വെബ് ഡെസ്ക്
Saturday, September 16, 2023 10:34 AM IST
തിരുവനന്തപുരം: സംസ്ഥാന മന്ത്രിയില്‍ പുന:സംഘടന നടത്തിയതിനെ പരിഹസിച്ച് കെ. മുരളീധരന്‍. ഇത് എല്‍ഡിഎഫിന്‍റെ ആഭ്യന്തര കാര്യമാണെന്നും പക്ഷേ കേട്ടിടത്തോളം മുഖം കൂടുതല്‍ വികൃതമാകുമെന്നും മുരളീധരന്‍ പറഞ്ഞു.
"തൊഴുത്ത് മാറ്റിക്കെട്ടിയാല്‍ മച്ചി പശു പ്രസവിക്കില്ല. ആരോഗ്യ മന്ത്രി സ്ഥാനത്ത് നിന്നും വീണ ജോര്‍ജിനെ മാറ്റി സ്പീക്കറാക്കുമെന്ന വാര്‍ത്തകള്‍ കാണുന്നുണ്ട്. സ്പീക്കറെ വര്‍ഷം തോറും മാറ്റുന്നത് ശരിയല്ല. ഇപ്പോള്‍ മന്ത്രിസഭയിലുള്ളത് നിയമസഭ തല്ലിതകര്‍ത്തവര്‍ ഉള്‍പ്പടെ പല കേസുകളിലും പ്രതികളായവരാണ്'.
അക്കൂട്ടത്തിലേക്ക് ഒരാള്‍ കൂടി എത്തുമെന്നായിരുന്നു ഗണേഷ് കുമാറിന്‍റെ മന്ത്രിസഭാ പ്രവേശനത്തോടുള്ള മുരളീധരന്‍റെ പ്രതികരണം. "പിണറായിയുടെ പോലീസ് സോളാര്‍ കേസിലെ ഗൂഢാലോചന അന്വേഷിക്കണ്ട. ഇതില്‍ ഒന്നാം പ്രതി ഗണേഷും രണ്ടാം പ്രതി പിണറായിയുമാണ്.
യുഡിഎഫിലേക്ക് ഇനി ഗണേശിനെ എടുക്കില്ല. യുഡിഎഫ് നേതാക്കളിലേക്ക് സോളാര്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം എത്തുമെന്ന് ഭയമില്ല'. വിവാദത്തില്‍ കോണ്‍ഗ്രസിലാര്‍ക്കും പങ്കില്ലെന്നും ദല്ലാള്‍ നന്ദകുമാറിന്‍റെ ആരോപണങ്ങള്‍ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.