യുപിയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് മരണം; രണ്ട് കുട്ടികള്‍ക്ക് പരിക്ക്
റായ്ബറേലിയില്‍ അപകടത്തില്‍പെട്ട കാര്‍
വെബ് ഡെസ്ക്
Saturday, September 16, 2023 9:54 AM IST
റായ്ബറേലി: യുപിയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് മരണം. രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. റായ്ബറേലിയിലെ ബിസൗലി ഗ്രാമത്തിനടുത്താണ് അപകടമുണ്ടായത്. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്.
ഇവർ ചിന്‍ഡ ഖേര ജില്ലയില്‍ നിന്നും ആഗ്രയിലെ ഫതേഹാബാദിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. പലചരക്ക് സാധനങ്ങളുമായി സഞ്ചരിച്ചിരുന്ന ട്രക്കിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് ലാല്‍ഗഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മഹിപാല്‍ പത്താക്ക് പറഞ്ഞു.
മൂവരും തൽക്ഷണം മരിച്ചുവെന്നും കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.