"കത്ത് കലാപമാകട്ടെ...'; ടി.ജി. നന്ദകുമാര്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് ചെന്നിത്തല
Friday, September 15, 2023 3:06 PM IST
കൊച്ചി: സോളാര്‍ ഗൂഢാലോചന വിവാദത്തില്‍ യുഡിഎഫിന്റെ മുന്‍ ആഭ്യന്തരമന്ത്രിമാര്ക്കെതിരേ ടി.ജി. നന്ദകുമാര്‍ നടത്തിയ പരാമര്‍ശം മറുപടി അര്‍ഹിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല. ഇക്കാര്യം അദ്ദേഹത്തിന് സിബിഐക്ക് മുന്നില്‍ പറയാമായിരുന്നു.
പകരം വാര്‍ത്താ സമ്മേളനത്തില്‍ ആരോപണം ഉന്നയിക്കുകയാണുണ്ടായത്. ഇതിന് താന്‍ മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.
സോളാറില്‍ പരാതിക്കാരിയുടെ കത്ത് കലാപമാകട്ടെ എന്ന് യുഡിഎഫിലെ രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ ആഗ്രഹിച്ചെന്ന് ആയിരുന്നു കഴിഞ്ഞദിവസം ടി.ജി. നന്ദകുമാര്‍ ആരോപിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രമേശ് ചെന്നിത്തലയുമായിരുന്നു ആ സമയത്തെ ആഭ്യന്തരമന്ത്രിമാര്‍.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ സിപിഎം നടത്തിയ കളിയാണ് സോളാര്‍ കേസെന്ന് ചെന്നിത്തല ആരോപിച്ചു. ഗൂഢാലോചനയില്‍ മുഖ്യമന്ത്രിക്ക് മുഖ്യമായ പങ്കുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇത് ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും ചെന്നിത്തല പറഞ്ഞു. പാര്‍ട്ടിയില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ല. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ദുര്‍ബലപ്പെടുത്താമെന്ന് ആരും കരുതേണ്ട. തങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു
മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. തൊഴുത്തു മാറ്റി കെട്ടിയത് കൊണ്ട് പ്രയോജനമില്ലെന്നാണ് അദ്ദേഹം പരിഹസിച്ചത്.