അ​മ​രാ​വ​തി: വരുന്ന ലോ​ക്സ​ഭാ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ആ​ന്ധ്ര​പ്ര​ദേ​ശി​ൽ സ​ഖ്യ​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ ടി​ഡി​പി​യും ജ​ന​സേ​ന​യും തീ​രു​മാ​നി​ച്ചു.

രാ​ജ​മ​ഹേ​ന്ദ്ര​വാ​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ടി​ഡി​പി അ​ധ്യ​ക്ഷ​ൻ എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ജ​യി​ലി​ലി​നു വെ​ളി​യി​ൽ ജ​ന​സേ​നാ അ​ധ്യ​ക്ഷ​ൻ പ​വ​ൻ ക​ല്യാ​ൺ ആ​ണു പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

നാ​യി​ഡു​വി​ന്‍റെ മ​ക​ൻ നാ​രാ​ലോ​കേ​ഷും, ഹി​ന്ദു​പു​ർ എം​എ​ൽ​എ​യും നാ​യി​ഡു​വി​ന്‍റെ ഭാ​ര്യാ​സ​ഹോ​ദ​ര​നു​മാ​യ ന​ന്ദ​മൂ​രി ബാ​ല​കൃ​ഷ്ണ​യും പ​വ​ൻ ക​ല്യാ​ണി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. എ​ൻ​ഡി​എ ഘ​ട​ക​ക​ക്ഷി​യാ​ണ് ജ​ന​സേ​ന.