മുസാഫര്‍നഗര്‍: 26കാരിയായ ഗര്‍ഭിണിയെ ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തുവെന്ന് പരാതി. ഓഗസ്റ്റ് അഞ്ചിന് നടന്ന സംഭവത്തെ പറ്റി ഈ മാസം ഏഴിന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

വീട്ടില്‍ ഭര്‍ത്താവില്ലാത്ത സമയത്ത് ഭര്‍തൃപിതാവ് തന്നെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പിന്നാലെ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും മര്‍ദിച്ചുവെന്നും പരാതിയിലുണ്ട്. നടന്ന സംഭവം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം തന്നെ ഉപേക്ഷിച്ചുവെന്നും യുവതി പോലീസിനോട് പറഞ്ഞു.

യുവതി ഏഴ് മാസം ഗര്‍ഭിണിയായിരുന്നുവെന്നും എന്നാല്‍ ഇക്കാര്യം പരാതിയില്‍ വ്യക്തമാക്കിയില്ലെന്നും പോലീസ് അറിയിച്ചു. മാതാപിതാക്കളോടൊപ്പമാണ് യുവതി ഇപ്പോഴുള്ളത്.

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും യുവതിയുടെ ഭര്‍തൃപിതാവിനും ഭര്‍ത്താവിനുമെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ യുവതിയുടെ വാദം സത്യമല്ലെന്നും പണത്തിന് വേണ്ടി ഭീഷണിപ്പെടുത്തുകയാണെന്നും ഭര്‍തൃപിതാവ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.