സോ​ളാ​ർ: ചോ​ദ്യ​ങ്ങ​ളി​ൽ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റി കൊ​ടി​ക്കു​ന്നി​ൽ
സോ​ളാ​ർ: ചോ​ദ്യ​ങ്ങ​ളി​ൽ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റി കൊ​ടി​ക്കു​ന്നി​ൽ
Thursday, September 14, 2023 1:47 PM IST
വെബ് ഡെസ്‌ക്
ആ​ല​പ്പു​ഴ: സോ​ളാ​ർ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളി​ൽ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റി കോ​ൺ​ഗ്ര​സ് നേ​താ​വും മാ​വേ​ലി​ക്ക​ര എം​പി​യു​മാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്.

സോ​ളാ​ർ ഗൂ​ഢാ​ലോ​ച​ന​യി​ൽ അ​ന്വേ​ഷ​ണം വേ​ണോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തോ​ടാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​റ​യാ​നു​ള്ള​ത് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​യു​മെ​ന്നും വി​ഷ​യം കോ​ൺ​ഗ്ര​സി​ൽ ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് പ​റ​ഞ്ഞു.


സോ​ളാ​ർ ഗൂ​ഢാ​ലോ​ച​ന​ക്കേ​സ് സം​സ്ഥാ​ന പോ​ലീ​സ് അ​ന്വേ​ഷി​ക്കേ​ണ്ടെ​ന്നും സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

സോ​ളാ​ർ ഗൂ​ഢാ​ലോ​ച​ന​യി​ലെ ഒ​ന്നാം പ്ര​തി​യാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​തി​നാ​ൽ മു​ഖ്യ​മ​ന്ത്രി​യോ​ട് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്നും സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ന്നി​ല്ലെ​ങ്കി​ൽ നി​യ​മ​വ​ഴി തേ​ടു​മെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<