യൂറോപ്യൻ യൂണിയൻ അംഗസംഖ്യ വർധിപ്പിക്കാൻ തയാറാകണം: ഉർസുല വോൺ ദേർ ലെയ്ൻ
Thursday, September 14, 2023 7:08 AM IST
ബ്രസൽസ്: യൂറോപ്യൻ യൂണിയന്റെ അംഗസംഖ്യ വർധിപ്പിക്കണമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ദേർ ലെയ്ൻ. യൂറോപ്യൻ യൂണിയൻ മുപ്പതിലധികം അംഗങ്ങളുമായി വളരാൻ തയാറാകണമെന്ന് ലെയ്ൻ ആവശ്യപ്പെട്ടു.
ഇയു അംഗത്വത്തിനായി കാത്തിരിക്കുന്ന യുക്രെയ്ൻ, മോൾഡോവ, പശ്ചിമ ബാൽക്കൻ രാജ്യങ്ങൾ എന്നിവരെ പരിഗണിക്കണം. ലോകത്തിലെ ഏറ്റവും വലിയ വ്യാപാര കൂട്ടായ്മയ്ക്ക് ഏകകണ്ഠമായ ചില തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ലെയ്ൻ കൂട്ടിച്ചേർത്തു.
നിലവിൽ യൂറോപ്യൻ യൂണിയനിൽ 27 അംഗങ്ങളാണുള്ളത്. യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ അപേക്ഷിച്ചു കാത്തിരിക്കുന്ന അഞ്ചു രാജ്യങ്ങളുണ്ട്.