കസ്റ്റഡിയിൽ നിന്നും പ്രതി ചാടിപ്പോയി; പോലീസുകാർക്ക് സസ്പെൻഷൻ
Thursday, September 14, 2023 1:28 AM IST
ലക്നോ: ഉത്തർപ്രദേശിൽ പോലീസ് കസ്റ്റഡിയിൽ നിന്നും പ്രതി ചാടിപ്പോയതിനെ തുടർന്ന് പോലീസുകാർക്കെതിരെ നടപടി. മീററ്റ് മെഡിക്കൽ കോളജിൽ നിന്നുമാണ് തടവുകാരൻ ഓടിപ്പോയത്. ഇതേതുടർന്ന് അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
ഹെഡ് കോൺസ്റ്റബിൾ ഖേം സിംഗ്, കോൺസ്റ്റബിൾ യൂസഫ്, രാഹുൽ കുമാർ, ആകാശ്, സുധാൻഷു യാദവ് എന്നിവർക്കെതിരെയാണ് നടപടി. കാലെ എന്ന തടവുകാരനാണ് ചാടിപ്പോയത്.
ബറേലി എസ്എസ്പി ഗുലെ സുശീൽ ചന്ദ്രഭാനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും എസ്എസ്പി ഉത്തരവിട്ടിട്ടുണ്ട്.